Home Page

Tuesday, July 2, 2019

ഓം നമോ നാരായണായ നമഃ




നാരായണായ നമ: നാരായണായ നമ: നാരായണായ നമഃ നാരായണ​ .... ​നാമം ജപിക്ക നാം നാമം ജപിക്ക​ ​ഹരി നാമം ജപിക്ക നാം ഭക്തിയോടെ ​ഭക്തിയുണ്ടാകുവാനെന്തു വേണം ഹരേ അത്രമേൽ ചിത്ത വിശുദ്ധി വേണം ​ചിത്ത വിശുദ്ധിക്കായെന്തു വേണം ഹരേ ​ചിന്തയും കർമ്മവും നന്നാവണം .....​ ​നാരായണായ നമ:​ ​നാരായണായ നമ:​ ​നാരായണായ നമ:​ ​നാരായണ​ ​നാരായണ സകലസന്താപനാശന ജഗന്നാഥ വിഷ്ണു ഹരി നാരായണ​ ... ​നാമം ജപിക്കുവാനെന്തു വേണം ഹരേ നാമം ജപിക്കുവാൻ മോഹം വേണം ​ആ​ ​മോഹമുണ്ടാവാനെന്തു വേണം ഹരേ ​ആ മോഹമുണ്ടാവാൻ യോഗം വേണം​ ​യോഗമുണ്ടാകുവാനെന്തു വേണം ഹരേ ​ജൻമ ജൻമ്മാർജിത ഭാഗ്യം വേണം​ .... ​നാരായണായ നമ:​ ​നാരായണായ നമ:​ ​നാരായണായ നമ:​ ​നാരായണ​ ​നാരായണ സകലസന്താപനാശന ജഗന്നാഥ വിഷ്ണു ഹരി നാരായണ​ .... ​കർമ്മങ്ങൾ നന്നാവാനെന്തു വേണം ഹരേ ​കർമ്മങ്ങൾ നന്നാവാൻ സുകൃതം വേണം ​സുകൃതമുണ്ടാകുവാനെന്തു വേണം​ ​അകൃതങ്ങൾ ചെയ്യാതിരിക്കവേണം​ ​അത്രയും അറിയുവാനെന്തു വേണം ഹരേ ​സജ്ജന സംസർഗ്ഗം വേണം​ .... ​നാരായണായ നമ:​ ​നാരായണായ നമ:​ ​നാരായണായ നമ:​ ​നാരായണ​ ​നാരായണ​ ​സകലസന്താപനാശന ജഗന്നാഥ വിഷ്ണു ഹരി നാരായണ....​ ​സജ്ജനമാരെന്നറിയുവതെങ്ങനെ​ ​സത്കർമ്മം ചെയ്യുവോർ സജ്ജനങ്ങൾ ​സത്സംഗം ചെയ്യുവോർ സാധുക്കളിൽ സദാ സന്മനസുള്ളോരും സജ്ജനങ്ങൾ ​സന്മനസുണ്ടാവാനെന്തു വേണം ഹരേ​ ​സജ്ജന സംസർഗ്ഗം തന്നെ വേണം​ ... ​നാരായണായ നമ:​ ​നാരായണായ നമ:​ ​നാരായണായ നമ:​ ​നാരായണ​ ​നാരായണ സകലസന്താപനാശന​ ​ജഗന്നാഥ വിഷ്ണു ഹരി നാരായണ​ ... ​നന്മ വരുവതിനെന്തു വേണം ഗുരോ ഹരിയുടെ അളവറ്റ കരുണ വേണം ​കരുണ കൈവന്നീടാനെന്തു വേണം ഗുരോ ​ഹരി മാത്രം ശരണമെന്നോർമ്മ വേണം​ ​അതിനു നാമെന്തു ചെയ്യേണ്ടു ഗുരോ ​അതിന് ഹരിനാമകീർത്തനം തന്നെ വേണം ......​ ​നാരായണായ നമ:​ ​നാരായണായ നമ:​ ​നാരായണായ നമ:​ ​നാരായണ​ ​നാരായണ സകലസന്താപനാശന ജഗന്നാഥ വിഷ്ണു ഹരി നാരായണ​ ...


*

No comments:

Post a Comment